

ദോഹ: കേരള ബിസിനസ് ഫോറം ഖത്തര്‍ 2025- 2027 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. ദോഹ ലാ സിഗാല്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ടായി ഷഹീന്‍ മുഹമ്മദ് റാഫിയെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയേയും ട്രഷററായി ബിജു സി കെ യെയും തെരഞ്ഞെടുത്തു.

ഷെജി വലിയകത്ത് (വൈസ് പ്രസിഡണ്ട്), ഷിഹാബ് ഷെരീഫ് (ജോയിന്റ് സെക്രട്ടറി), കുഞ്ഞുമുഹമ്മദ് അന്‍വര്‍ (മെംമ്പര്‍ഷിപ് ഹെഡ്), ജോണ്‍സണ്‍ ജോസഫ് (ഇവന്റ്‌സ് ഹെഡ്), ഷിംന പട്ടാലി (സോഷ്യല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് ഹെഡ്), ശ്രീദിത്ത് പുളിഞ്ചേരി (സ്റ്റാറ്റജിക് ആന്റ് എന്‍ഗേജ്‌മെന്റ്‌സ് ഹെഡ്), വിപിന്‍ വാസു പ്രസന്ന (റൗണ്ട് ടേബിള്‍ ഹെഡ്), വിജിഷ പ്രസാദ് (ട്രെയിനിംഗ് ഹെഡ്)
എന്നിവരാണ് മറ്റു ഭാരവാഹികള്‍.

പുതിയ കാലഘട്ടത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ബിസിനിസ് വളര്‍ച്ചയും ബന്ധങ്ങളും വികസിപ്പിക്കുന്നതിന് പുതിയ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
