

കല്‍പ്പറ്റ: പുത്തുമലയില്‍ 2019ലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് കേരള മുസ്്‌ലിം ജമാഅത്തിന്റെ വീടുകള്‍ പൂര്‍ത്തിയായി. താക്കോല്‍ ദാന ചടങ്ങ് ബുധനാഴ്ച കേരള മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നിര്‍വഹിക്കും.
പതിമൂന്നില്‍ ആറ് വീടുകള്‍ പുത്തുമല ഹര്‍ഷം പദ്ധതിയിലും ഏഴെണ്ണം പുത്തൂര്‍വയല്‍, കോട്ടനാട്, കോട്ടത്തറ വയല്‍ എന്നിവിടങ്ങളിലുമായാണ് നിര്‍മിച്ചത്. ഏഴര ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണച്ചെലവ്. ഹര്‍ഷം പദ്ധതിയില്‍ 52 വീടുകളാണ് പൂത്തക്കൊല്ലിയില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്തില്‍ നിര്‍മിക്കുന്നത്.

പുത്തുമല ഹര്‍ഷം പദ്ധതിയില്‍ അറുപത് കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതി പത്ത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നില്‍കുന്നത് കാരന്തൂര്‍ മര്‍ക്കസാണ്.

താക്കോല്‍ദാന ചടങ്ങില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ എം പി, അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുക്കും.

