

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നമ്മടെ പാലക്കാട്’ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ”കിത്ത് ആന്റ് കിന് ഫാമിലി മീറ്റ്” സംഘടിപ്പിച്ചു. മീറ്റില്‍ ജില്ലാ വനിതാ വിങ് ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

വിവിധ സെഷനുകളിലായി സംഘടിപ്പിച്ച പരിപടിയില്‍ കുട്ടികളെ എന്റര്‍ടൈന്‍ ചെയ്യുന്നതിന് വേണ്ടി പ്രത്യേക പ്രോഗ്രാമുണ്ടായിരുന്നു. മത്സര ഇനങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കെ എം സി സി വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സമീറ അബ്ദു നാസര്‍ ഉദ്ഘാടനം ചെയ്തു. ‘ഹെര്‍ ഇമ്പാക്ട്’ സെഷന് വനിത വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീന കൂലത്തും ‘ലെറ്റ് ഹെര്‍ ലീഡ്’ എന്ന പ്രമേയത്തില്‍ പ്രമുഖ മോട്ടിവേറ്ററും പബ്ലിക് സ്പീക്കറുമായ അഡ്വ. ബിലാല്‍ മുഹമ്മദും നേതൃത്വം നല്കി. അസീല്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് മാജിദ നസീറിന് ജില്ലാ കെ എം സി സി ഉപഹാരം കൈമാറി.
വനിതാ വിംഗ് കമ്മിറ്റി പ്രഖ്യാപനം കെ എം സി സി സംസ്ഥാന സെക്രട്ടറി വി ടി എം സാദിഖ് നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കെ എം സി സി നല്കുന്ന വീല്‍ ചെയര്‍ സംസ്ഥാന സെക്രട്ടറി താഹിര്‍ താഹക്കുട്ടിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി അമീര്‍ തലക്കശ്ശേരി, ട്രഷറര്‍ റസാഖ് ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് കൈമാറി. ബിലാല്‍ മുഹമ്മദിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെ എം സി സി സംസ്ഥാന ഉപദേശക സമിതി അംഗം കെവി മുഹമ്മദ് കൈമാറി.
ജില്ലാ കെ എം സി സി പ്രസിഡണ്ട് ജാഫര്‍ സാദിഖ് സ്വാഗതവും സെക്രട്ടറി സിറാജുല്‍ മുനീര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അഷ്റഫ് പുളിക്കലകത്ത്, അസര്‍ പള്ളിപ്പുറം, ഷാജഹാന്, നസീര്‍ പാലക്കാട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മുസ്തഫ മാസ്റ്റര്‍, സുഹൈല്‍ കുമ്പിടി, ഉനൈസ് കൈപ്പുറം, സാദിഖ് ടി കെ, സലാം തെങ്കര, ഫാരിസ് കൈപ്പുറം, ആഷിക്ക് അബൂബക്കര്‍, ഫാസില്‍, ഉമ്മര്‍ ഒറ്റപ്പാലം, ഷാജി കെ വി, ശാക്കിര്‍ കല്ലുണിയില്, അനസ് യമാനി, അമീര്‍ കുസുറു, അന്‍ഷാദ്, സിറാജ്, മുസമ്മില്‍, സക്കീര്‍ കെടി, മിസ്ഫര്‍ നേതൃത്വം നല്കി.
വനിതാ വിംഗ് കമ്മിറ്റി ഭാരവാഹികള്‍: സുമയ്യ സാദിഖ് (പ്രസി), മൈമൂന ഷെറിന് അമീര്‍ (ജന സെക്ര), ഷബ്ന അബ്ദു റഷീദ് (ട്രഷ), സലീന അലി, അമീറ മുനീര്‍, അന്‍സില നൗഷാദ്, തസ്നീം ഷഫീക് (വൈസ് പ്രസി), ഫാത്തിമ സുഹൈല, നജീബ അന്‍ഷാദ്, അമീറ ജാസ്മിന്, നസ്റിന് റഹീസ് (സെക്ര), ജമീല മൊയ്തീന്, ആഷിമ ഷഫീക്ക്, തബഷീറ നൂഹ്, റംസീന അന്‍ഷാദ്, സജ്ന നൗഷാദ്, സുമയ്യ നൗഷാദ്, തസ്നി ഷബീര്‍, ഫാസില അനസ്, നജ്മ അസൈനാര്‍, ഹൈറ സഹദ്, മിസ്രിയ ജാസ്മിന്, ശബാന ജെന്സര്, സജ്ന ബാനു നിഷാദ് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).

