ബ്ലൂ സ്റ്റാറിന്റെ മെഡ്‌ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് കൊച്ചി ആസ്ഥാനമായ സൈറിക്‌സ് ഹെല്‍ത്ത്കെയര്‍

Web Desk
2 Min Read

കൊച്ചി: ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംഗ് ആന്റ് ഇലക്ട്രോണിക്സിന്റെ മെഡിക്കല്‍ മെഡ്‌ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്‌സ് ഹെല്‍ത്ത്കെയര്‍ അറിയിച്ചു. ഇതോടെ മെഡിക്കല്‍ ഇമേജിങ്, ഉപകരണങ്ങളുടെ വില്‍പ്പന, ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ മേഖലകളിലെ സിറിക്‌സിന്റെ ശേഷി കൂടുതല്‍ ശക്തമാകും. നിലവില്‍ 320 കോടി രൂപ വിറ്റുവവരവുള്ള കമ്പനി ഇതോടെ 30- 40 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹസ്ഥാപകരും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുമായ അജിത് കുമാര്‍ എസ്, ജോയ് കെ ജോണ്‍ എന്നിവര്‍ അറിയിച്ചു.

city exchange

ബ്ലൂ സ്റ്റാറിന്റെ മെഡ്‌ടെക് വിഭാഗത്തിലെ പരിചയസമ്പന്നരായ ജീവനക്കാരും ഉപഭോക്തൃ ബന്ധങ്ങളും സിടി, എംആര്‍ഐ രംഗത്തെ വൈദഗ്ധ്യവും ഇതോടെ സിറിക്‌സ് ഹെല്‍ത്ത്കെയറിന്റെ ഭാഗമാകും. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയിരുന്ന ടീമുകള്‍ തന്നെ സേവനം തുടരുമെന്നും കമ്പനി അറിയിച്ചു.

മെഡിക്കല്‍ രംഗത്ത് സമഗ്ര ലൈഫ്സൈക്കിള്‍ സേവനങ്ങള്‍ നല്‍കുന്ന ഹെല്‍ത്ത്കെയര്‍ ടെക്നോളജി മാനേജ്‌മെന്റ് കമ്പനിയാണ് സൈറിക്‌സ് ഹെല്‍ത്ത്കെയര്‍.

ഈ ഏറ്റെടുക്കല്‍ സൈറിക്‌സിന്റെ ടോട്ടല്‍ മെഡ്‌ടെക് മാനേജ്‌മെന്റ് സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് സൈറിക്‌സ് ഹെല്‍ത്ത്കെയര്‍ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അജിത് കുമാര്‍ എസ് പറഞ്ഞു. ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിപുലമായ സിടി, എംആര്‍ഐ വൈദഗ്ധ്യം, ഇമേജിങ് സേവനങ്ങള്‍, നവീകരണ സൗകര്യങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഇന്ത്യയിലെ മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്ത് വിശ്വാസം നേടിയ ബ്ലൂ സ്റ്റാര്‍ തുടക്കമിട്ട ബിസിനസ്സിനെ മുന്നോട്ടു നയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് സൈറിക്‌സ് ഹെല്‍ത്ത്കെയര്‍ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജോയ് കെ ജോണ്‍ പറഞ്ഞു. ഈ ഏറ്റെടുക്കല്‍ മെഡിക്കല്‍ ഇമേജിങ് വൈദഗ്ധ്യം, സേവനശേഷി, ഉത്പന്ന പോര്‍ട്ട്ഫോളിയോ എന്നിവയില്‍ സൈറിക്‌സിന്റെ ശേഷി ഗണ്യമായി ശക്തിപ്പെടുത്തുകയും സമഗ്രമായ ടോട്ടല്‍ മെഡ്‌ടെക് മാനേജ്‌മെന്റ് ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് വേഗം പകരും, അദ്ദേഹം പറഞ്ഞു.

കൊച്ചി ആസ്ഥാനമായി 2004ല്‍ 2 പാര്‍ട്ണര്‍മാരും 2 ജീവനക്കാരുമായി ആരംഭിച്ച കമ്പനിയിലിപ്പോള്‍ രാജ്യമെമ്പാടുമായി കമ്പനിയില്‍ 1200 ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരും സാങ്കേതികവിദഗ്ധരും ജോലി ചെയ്യുന്നു. 6.5 ലക്ഷത്തിലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയും 25,000-ത്തിലധികം ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു. ഇന്ത്യയിലെ വളര്‍ച്ചയെ തുടര്‍ന്ന് യു എ ഇ, കുവൈത്ത്, സൗദി അറേബ്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളുടെ എക്സ്‌ക്ലൂസീവ് ബയോമെഡിക്കല്‍ മെയിന്റനന്‍സ് പങ്കാളിയായി അഞ്ച് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കും സേവനം നല്‍കിവരുന്നു.

100 ശതമാനം പ്ലേസ്മെന്റോടെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന 100 അക്കാദമിയും കമ്പനി നടത്തുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!