കെ.ടി ജലീലിന്റെത് ചന്ദ്രികയുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴിയെന്ന് റിപ്പോര്‍ട്ട്

Web Desk
1 Min Read

കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കെ.ടി ജലീലില്‍ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്.

city exchange


ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണം എത്തിയതെന്ന് വ്യക്തമായെന്നും അന്വേഷണ സംഘം പറഞ്ഞതായി സ്വകാര്യ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു.ഇ.ഡി ഓഫിസില്‍ നേരിട്ടെത്തിയായിരുന്നു ജലീല്‍ തെളിവുകള്‍ കൈമാറിയത്. തിന് പുറമേ കുഞ്ഞാലിക്കുട്ടി മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ജലീല്‍ ഉയര്‍ത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!