ക്വിഖ് പുസ്തകമേള സീസണ്‍ 9 സമാപിച്ചു; 25,000ലധികം പുസ്തകങ്ങള്‍ കൈമാറി

Web Desk
2 Min Read

ദോഹ: കേരളാ വുമണ്‍സ് ഇനിഷ്യേറ്റിവ് ഖത്തര്‍ (ക്വിഖ്) ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തകമേള സീസണ്‍ 9 സമാപിച്ചു.

city exchange

ഐ സി ബി എഫ് കാഞ്ഞാനി ഹാളില്‍ നടന്ന അഞ്ച് ദിവസത്തെ മേളയില്‍ നാലാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഏകദേശം 25,000 സി ബി എസ് ഇ അക്കാദമിക് പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കിയത്.

ഏകദേശം രണ്ടായിരം മാതാപിതാക്കള്‍ക്കാണ് അവരുടെ കുട്ടികള്‍ക്കായി മേള സഹായകമായത്. പുസ്തക കൈമാറ്റം, സുസ്ഥിരത, വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ സാമൂഹിക പരിപാടി എന്ന നിലയില്‍ ക്വിഖ് പുസ്തകമേള ഇത്തവണയും ശ്രദ്ധ നേടി. മികച്ച പ്രതികരണമാണ് മാതാപിതാക്കളില്‍ നിന്ന് ലഭിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വ്യത്യസ്തമായ സേവനപ്രവര്‍ത്തനമാണ് സൗജന്യ പുസ്തകമേളയിലൂടെ ക്വിഖ് നടത്തുന്നതെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ക്വിഖ് രക്ഷാധികാരി സറീന അഹദ് പ്രസംഗിച്ചു. ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോന്‍ സ്വാഗതവും ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.

ഐ സി ബി എഫ് അഡൈ്വസറി ചെയര്‍മാന്‍ കെ എസ് പ്രസാദ്, വൈസ് പ്രസിഡന്റ് അഹമ്മദ് റഷീദ്, ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ടെ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍, ഐ സി സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ സി സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ നന്ദിനി, രവീന്ദ്രപ്രസാദ്, ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഖാജ നിസാമുദ്ദീന്‍, മണിഭാരതി, ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി ബി എഫ് മാനേജ്മെന്റ് കമ്മിറ്റി മുന്‍ അംഗം അബ്ദുല്‍ റൗഫ്, ഐ സി സി മാനേജ്മന്റ് കമ്മിറ്റി മുന്‍ അംഗം ഗാര്‍ഗി
എന്നിവര്‍ ഉള്‍പ്പെടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ ഒട്ടേറെ നേതാക്കള്‍ മേളയില്‍ പങ്കെടുത്തു.

ക്വിഖ് കണ്‍വീനര്‍ ലസിത ഗിരീഷ്, വൈസ് പ്രസിഡന്റ് ഡോ. ഇന്ദുലേഖ സുമേഷ് എന്നിവര്‍ പുസ്തകമേളയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്വിഖ് അംഗങ്ങളായ ഫസീല അബ്ദുല്‍ സലാം, ഷഹനാസ് അബ്ദുല്‍ സലാം, ഷെഹ്ന ഫൈസല്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി.

Share This Article
Leave a Comment
error: Content is protected !!