
കുവൈത്ത്: കുവൈത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധന സംഭരണ സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് കുവൈത്തിന്റെ സിവില്‍ എവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

ഇറാനും ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളും നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്നാണ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയത്. കുവൈത്ത് ഏവിയേഷന്‍ ഫ്യൂവലിംഗ് കമ്പനിയുടെ കീഴിലുള്ള വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെയാണ് ലക്ഷ്യമിട്ടത്. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ തീപിടിത്തം ഉണ്ടായി.

ആക്രമണങ്ങള്‍ ഇന്ധന ടാങ്കുകള്‍ക്ക് ഗണ്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി അല്‍ റജ്ഹി കൂട്ടിച്ചേര്‍ത്തു. അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടന്‍ സ്ഥലത്തെത്തി പ്രവര്‍ത്തനം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാശനഷ്ടം വസ്തുസംബന്ധമായതാണെന്നും മനുഷ്യഹാനി ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
