മലയാള സിനിമയില്‍ ചുവടുറപ്പിച്ച ലതാദാസ്

Web Desk
1 Min Read

369 എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നര്‍ത്തകിയാണ് ലതാദാസ്. തൃശൂര്‍കാരിയാണെങ്കിലും നിലവില്‍ എറണാകുളത്താണ് അവര്‍ താമസിക്കുന്നത്.

city exchange

അടുത്തിടെ ഇറങ്ങിയ നിണം, ജവാനും മുല്ലപ്പൂവും, ജാനകി ജാനേ, ചതി, പദ്മിനി തുടങ്ങി പത്തിലേറെ സിനിമകളില്‍ ക്യാരക്റ്റര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചലച്ചിത്ര മേഖലയില്‍ ചുവടുറപ്പിച്ച ലതാ ദാസിനെ തേടി ഒരുപിടി കഥാപാത്രങ്ങളാണെത്തിയത്.

റിലീസാകാനുള്ള തമിഴ് ചിത്രം തിരുമതി സെല്‍വി, കാലവര്‍ഷക്കാറ്റ്, ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്നീ സിനിമകളില്‍ പ്രധാന വേഷം ചെയ്തിട്ടുള്ള ലതാദാസിന്റെ മികച്ച ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.

- Advertisement -
Ad image

അനില്‍ തോമസ് സംവിധാനം നിര്‍വഹിച്ച ‘ഇതുവരെ’, രാജ് ബാബുവിന്റെ ‘ചാട്ടുളി’, വിഷ്ണു മോഹന്റെ ‘കഥ ഇന്നുവരെ’, മുത്തുകൃഷ്ണന്‍ പളനിയുടെ തമിഴ് ചിത്രം ‘ഇരുതി പോര്‍’ എന്നിവയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ലതാദാസിനായി ഒരുക്കിയിട്ടുള്ളത്.

വിപിന്‍ ദാസിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍, നീലാഞ്ചനം തുടങ്ങിയവ ചിത്രീകരണം പുരോഗമിക്കുന്നവയാണ്.

സിനിമകളോടൊപ്പം പരസ്യ രംഗത്തും സജീവമായ ലത ദാസ് യൂണികെയര്‍ ഹോസ്പിറ്റല്‍ ദുബായ്, വിജയ് എഡ്യൂക്കേഷണല്‍ ആപ്പ്, ടിഎംടി സ്റ്റീല്‍, സ്വയംവര സില്‍ക്സ് ഇടപ്പള്ളി, ഇടിമന്നിക്കല്‍ ജ്വല്ലറി, കേരളീയം തുടങ്ങിയവയിലെ മോഡലാണ്.

ദുബായിലെ യുബിഎല്‍ ടി വി അവതാരകയായിരുന്നു. ന്യൂസ് റീഡറായും ടി വിയില്‍ ജോലി ചെയ്തിട്ടുണ്ട്.

സുനിലാണ് ലതയുടെ ഭര്‍ത്താവ്. സ്വാതി കൃഷ്ണ മകളാണ്.

Share This Article
Leave a Comment
error: Content is protected !!