
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) മുഖപത്രമായ പ്രവാസി വായന പ്രചാരണ ക്യാമ്പയിന്‍ 2027ന് തുടക്കമായി. പ്രവാസത്തിന്റെ മലയാള വായന ശീര്‍ഷകത്തില്‍ ഡിസംബര്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈനിലെ 44 യൂണിറ്റ് കേന്ദ്രങ്ങളില്‍ അക്ഷര സംഗമങ്ങള്‍ സംഘടിപ്പിക്കും.

പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസികയായ പ്രവാസി വായന പന്ത്രണ്ട് വര്‍ഷങ്ങളായി ബഹ്‌റൈനില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു.

പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ റീഡ് ആന്റ് ലീഡ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചത്. പ്രിന്റ് കോപ്പിയോടൊപ്പം ഡിജിറ്റല്‍ കോപ്പിയും വരിക്കാര്‍ക്ക് ലഭിക്കുമെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. പ്രവാസി വായന കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്‍ കാലത്ത് നടക്കും.
വിളംബരം, അക്ഷര സംഗമം, ടേബിള്‍ ടോക്ക്, സ്റ്റാറ്റസ് റിവ്യൂ, ജനസമ്പര്‍ക്കം എന്നിവയ്‌ക്കൊപ്പം പാഠശാലകള്‍ കേന്ദ്രീകരിച്ച് സ്റ്റുഡന്‍സ് കോര്‍ണര്‍, കുടുംബങ്ങളില്‍ മികച്ച വായന ശീലം വര്‍ധിപ്പിക്കുന്നതിന് കുടുംബ വായന, പൊതു ഇടങ്ങളില്‍ പ്രവാസി വായന പവലിയന്‍ തുടങ്ങിയവ വിവിധ ഘടകങ്ങളിലായി നടക്കും
ഇത് സംബന്ധമായി അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുസ്സമദ് കാക്കടവ് പദ്ധതി അവതരണം നടത്തി. ശമീര്‍ പന്നൂര്‍ സ്വാഗതവും ഫൈസല്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

