

കുറ്റ്യാടി: പുരോഗമനത്തിന്റെ മൂടുപടമണിഞ്ഞ് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നവരെ കരുതണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സുറൈജി കടവത്തൂര്‍ അഭിപ്രായപ്പെട്ടു. സിറാജുല്‍ ഹുദ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ആര്‍ട്സ് ഫെസ്റ്റ് ‘കാഗ്നിസിയം 22’ന്റെ ഭാഗമായി സംഘടിപ്പിച്ച നിയോ ലിബറല്‍ കാലത്തെ ഇസ്‌ലാം; വിശ്വാസികളുടെ അപകര്‍ഷതകളും ലിബറലുകളുടെ മുതലെടുപ്പുകളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ഡിസ്‌ക്കഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിത്തത്തിന്റെ ഉത്പന്നമായ ലിബറല്‍ കാഴ്ചപ്പാടുകള്‍ സ്വീകരിക്കേണ്ടി വരുന്നത് ഇടതുപക്ഷത്തിന്റെ ആശയ പാപ്പരത്തമാണ്. സാമൂഹ്യ ബന്ധങ്ങള്‍ക്ക് വിഘ്നം സൃഷ്ടിക്കുന്ന അരാജകത്വ സിദ്ധാന്തങ്ങളെ സമൂഹം തിരിച്ചറിയണമെന്നും ബോധമുള്ളവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹിയുദ്ധീന്‍ ബുഖാരി ചേറൂര്‍, കെ ബി ബഷീര്‍, കബീര്‍ തിരുവമ്പാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്ന് ദിവസമായി തുടരുന്ന ഫെസ്റ്റിന്റെ സമാപന സെഷന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിക്കും.

