ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിവിധ പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
1 Min Read

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 13 മുതല്‍ 22 വരെ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിവിധ പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി.

city exchange

ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ പൈതൃക സാമഗ്രികളുടെ ഡിജിറ്റൈസേഷന്‍ പ്രകിയയുടെ പ്രദര്‍ശനങ്ങള്‍ കാണാനാവുന്നതിനോടൊപ്പം ലൈബ്രറി അംഗത്വം സൗജന്യമായി റജിസ്റ്റര്‍ ചെയ്യാനും പുസ്തകമേളയുടെ ബൂത്തില്‍ സൗകര്യമുണ്ടാകും.

പുസ്തക മേളയിലുടനീളം വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചും ഖത്തര്‍ നാഷണല്‍ ലൈബ്രറി രംഗത്തുണ്ടാവും. ഇന്നുരാത്രി നമ്മളെന്ന് കേള്‍ക്കും എന്ന കുട്ടികളുടെ സ്റ്റോറി ടൈം സെഷനുകള്‍ക്കുള്ള വര്‍ക്ക്‌ഷോപ്പ് ജനുവരി 18ന് അരങ്ങേറും. അതേദിവസം തന്നെ യുവ വായനക്കാര്‍ക്ക് മികച്ച പുസ്തകങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കാമെന്നും മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് ശരിയായ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കുന്നതിനെ കുറിച്ചും പ്രഭാഷണ പരിപാടി അരങ്ങേറും. ജനുവരി 20ന് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി കഴിവുള്ള കുട്ടികളുടെ സവിശേഷതകളെ കുറിച്ചും അവരെ വളര്‍ത്തുന്നതില്‍ സമൂഹത്തിന്റെ പങ്കിനെ കുറിച്ചും ക്ലാസ് നല്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!