മലയാളി സംരംഭകന്‍ ഫോബ്‌സ് 30 അണ്ടര്‍ 30 പട്ടികയില്‍

Web Desk
1 Min Read

കൊച്ചി: മലയാളി സംരംഭകന്‍ അശ്വിന്‍ ശ്രീനിവാസ് ഫോര്‍ബ്‌സിന്റെ 30 അണ്ടര്‍ 30 പട്ടികയില്‍ ഇടം നേടി. അമേരിക്ക ആസ്ഥാനമായുള്ള ക്യാമ്പ്ഫയര്‍ എന്ന എന്റര്‍പ്രൈസ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിലൂടെയാണ് 26കാരനായ അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്.

city exchange

എന്റര്‍പ്രൈസ് ടെക്നോളജി വിഭാഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് ക്യാമ്പ്ഫയര്‍, കമ്പനികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സേവനങ്ങളാണ് നല്‍കുന്നത്. സിലിക്കണ്‍ വാലിയിലെ വമ്പന്‍ ഭീമന്മാര്‍ അശ്വിന്റെ സ്റ്റാര്‍ട്ടപ്പിലൂടെ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതില്‍ ഊബറിലും എയര്‍ബിഎന്‍ബിയിലും നിക്ഷേപം നടത്തിയിട്ടുള്ള ഇവന്റ്ബ്രൈറ്റ് സ്ഥാപക ജൂലിയ ഹാര്‍ട്ട്സും ഉള്‍പ്പെടുന്നു.

അശ്വിന് നേരത്തെ എന്റര്‍പ്രൈസ് സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന ഹീലിയ എന്ന സ്റ്റാര്‍ട്ടപ്പ് ഉണ്ടായിരുന്നു. അത് വിറ്റതിനുശേഷമാണ് അദ്ദേഹം ക്യാമ്പ്ഫയര്‍ ആരംഭിച്ചത്. കൊച്ചിയിലെ ചോയ്സ് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അശ്വിന്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കൗമാരപ്രായത്തില്‍, അന്താരാഷ്ട്ര ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടിയിട്ടുണ്ട്.

- Advertisement -
Ad image

മാതാപിതാക്കള്‍ കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. എ ഐ സി സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്റെയും സെന്റ് തെരേസാസ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പ്രീതി ശ്രീനിവാസന്റെയും മകനാണ്.

Share This Article
Leave a Comment
error: Content is protected !!