

കൊച്ചി: ലോകത്തിലെ കായിക തലസ്ഥാനമായി മാറുന്ന ഖത്തറില്‍ ഈ മേഖലയില്‍ ഏറെ ശ്രദ്ധേയ സംഭാവന അര്‍പ്പിച്ച പല ഇന്ത്യക്കാരും നമുക്ക് ഇടയിലുണ്ട്. ഇങ്ങിനെ ശ്രദ്ധേയമായ ഒരു വ്യക്തിത്വത്തെ പരിചയപ്പെടാം.

ആസ്പയര്‍ അക്കാദമിയില്‍ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജാസിം. ഏകദേശം നാല് വര്‍ഷത്തോളമായി ഇവിടെ പരിശീലനം നല്‍കുന്ന അദ്ദേഹത്തിന് ശിഷ്യഗണങ്ങളായി ഖത്തറികള്‍ അടക്കം ധാരാളം അറബ് വംശജരും യുറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പൗരന്മാരുമുണ്ട്.


ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പഠനങ്ങള്‍ പൂര്‍ത്തീകരിച്ചത് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരത്താണ്.
ശേഷം യു കെയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. പ്രശസ്തമായ ഈ അക്കാദമിയില്‍ പരിശീലകനാവുന്നതിന് അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച ഇന്ത്യക്കാരനാണ് ജാസിം.


