

മക്ക: 1920ല്‍ കേരളത്തില്‍ നിന്നും സൗദിയിലെത്തി പൗരത്വം സ്വീകരിച്ച കോക്കാടന്‍ പറമ്പ് ഉമര്‍ അലി മലൈബാരിയുടെ മകന്‍ തഖിയുദ്ദീന്‍ ഉമര്‍ അലി മലൈബാരി (73) മക്കയില്‍ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മക്ക സാഹിറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

ഈജിപ്തില്‍ നിന്നും എന്‍ജിനിയറിംഗ് ബിരുദം നേടിയ തഖിയുദ്ദീന്‍ ഉമര്‍ അലി മലൈബാരി 23 വര്‍ഷക്കാലം സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയിരുന്ന ആദ്യകാല തീര്‍ഥാടകരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ തഖിയുദ്ദീന്‍ ഉമര്‍ അലി മലൈബാരി അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

