

കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മാഈല്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പാണപറമ്പില്‍ ഇസ്മാഈല്‍.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. ഖബറടക്കം വൈകിട്ട് നാല് മണിക്ക് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മറ്റു മക്കള്‍: ചലച്ചിത്ര താരം ഇബ്രാഹിംകുട്ടി, സക്കരിയ്യ, അമീന, സൗദ, ഷഫീന. മരുമക്കള്‍: പരേതനായ സലീം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശ്ശേരി), സുല്‍ഫത്ത്, ഷെമീന, സെലീന.
ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, മഖ്ബൂല്‍ സല്‍മാന്‍, അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

