

കൊച്ചി: മലദ്വാരത്തിലൂടെ കംപ്രസ്സര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടര്‍ന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. അസം ലഘിംപൂര്‍ ബന്റാവോഗോണ്‍ സിദ്ധാര്‍ത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശി മിന്റു (36) ആണ് മരിച്ചത്.

മലമുറി മറിയം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മിന്റു കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് അല്‍പ്പ സമയത്തിനകം ഇയാള്‍ മരണമടയുകയായിരുന്നു. കുറുപ്പുംപടി പൊലീസിന് മരണത്തില്‍ അസ്വാഭാവികത തോന്നി കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.

ജില്ലാ പൊലിസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അമ്പേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ് ഐമാരായ ടി ബി ബിബിന്‍, അബ്ദുല്‍ ജലീല്‍, വി എം അലി, എസ് സി പി ഒ അനീഷ് കുരിയാക്കോസ്, സി പി ഒ ബിന്ദു എന്നിവരാണുണ്ടായത്.

