

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും സുരക്ഷാ പരിശോധന കഴിഞ്ഞിറങ്ങുന്നതിനിടയില്‍ സ്വര്‍ണവുമായി പാലക്കാട് സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും 1182.94 ഗ്രാം സ്വര്‍ണം പിടികൂടി.

മസ്‌ക്കത്തില്‍ നിന്നും കൊച്ചിയിലെത്തിയ 6ഇ1272 വിമാനത്തില്‍ വന്ന മുഹമ്മദ് ഇര്‍ഫാന്‍ എന്ന യാത്രക്കാരനാണ് പിടിയിലായത്. സ്വര്‍ണത്തിന് 58 ലക്ഷം രൂപ വില വരുമെന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.

ശരീരത്തിനുള്ളില്‍ നാല് ഗുളികകളായാണ് സ്വര്‍ണം ഒളിപ്പിച്ചത്. പെരുമാറ്റത്തില്‍ തോന്നിയ സംശയമാണ് ഇര്‍ഫാനെ കുടുക്കിയത്. തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു.

