മര്‍കസ് ബഹ്റൈന്‍ സൗത്ത് സെന്‍ട്രല്‍ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണന്നും വിദ്യാഭ്യാസ സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും മര്‍കസ് പി ആര്‍ ഒ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി പ്രസ്താവിച്ചു. മര്‍കസ് ബഹ്‌റൈന്‍ സൗത്ത് സെന്‍ട്രല്‍ ജനറല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന സൗത്ത് സെന്‍ട്രല്‍ ജനറല്‍ കൗണ്‍സില്‍ പി എം സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലില്‍ മര്‍കസ് സൗത്ത് സെന്‍ട്രല്‍ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ചു.

ഭാരവാഹികളായി ശംസുദ്ധീന്‍ സുഹ്രി (പ്രസി), ഫൈസല്‍ ചെറുവണ്ണൂര്‍ (ജന സിക്ര), അബ്ബാസ് മണ്ണാര്‍ക്കാട് (ഫിനാന്‍സ് സിക്ര), ഉമര്‍ ഹാജി ചേലക്കര, ശിഹാബുദ്ധീന്‍ സിദ്ദീഖി, മുസ്ഥഫ സി വി വടകര, ഉമര്‍ ഹാജി പെരുമ്പടപ്പ്, മന്‍സൂര്‍ അഹ്‌സനി വടകര (അസോസിയേറ്റ് പ്രസി), ആസിഫ് നന്തി (റിഫ), അബ്ദുസ്സത്താര്‍ (ഹമദ് ടൗണ്‍), ഹംസ ഖാലിദ് സഖാഫി (സല്‍മാബാദ്), അസ്മര്‍ (സിത്ര), അബ്ദുല്‍ ഫത്താഹ് (ഇസാ ടൗണ്‍) (ഏരിയാ സിക്ര), തൗഫീഖ് ബെല്‍തങ്ങാടി (ഇന്റര്‍‌സ്റ്റേറ്റ് മെമ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളായ അബ്ദുറഹിം സഖാഫി വരവൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഐ സി എഫ് ഫിനാന്‍സ് സിക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, ഉസ്മാന്‍ സഖാഫി തളിപ്പറമ്പ്, ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനി വടകര എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ചെറുവണ്ണൂര്‍ സ്വാഗതവും ഹംസ ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!