ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ തിയറ്റര്‍ റിലീസിനില്ല

Web Desk
1 Min Read

കോഴിക്കോട്: മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ തിയറ്റര്‍ റിലീസിനില്ല. ഫിലിം ചേംബര്‍ ഭാരവാഹികള്‍ ഫിയോക്കുമായും സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.നേരത്തേ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞിരുന്നു. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ തനിക്ക് വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയില്‍ മിനിമം ഗ്യാരന്റിയെങ്കിലും നല്‍കണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നു ചേര്‍ന്ന ഫിയോക് എക്‌സിക്യൂട്ടീവ് യോഗം ഫിലിം ചേംബറിനെ അറിയിക്കുകയായിരുന്നു. മറ്റു വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണെന്നും 10 കോടി രൂപ അഡ്വാന്‍സ് ആയി നല്‍കാമെന്നും ഫിയോക് അറിയിച്ചു. പക്ഷേ, ഫിലിം ചേംബര്‍ ഭാരവാഹികളും ആന്റണി പെരുമ്പാവൂരുമായും നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!