ഇന്ധന നികുതി കൊള്ളക്കെതിരെ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ മുസ്ലിം യൂത്ത് ലീഗ് വിളംബര സമരം

Web Desk
1 Min Read

കോഴിക്കോട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നവംബര്‍ ഒന്നിന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നികുതി വിളംബര സമരം നടത്തും.

city exchange

ഇന്ത്യയില്‍ ഇന്ധന വില വര്‍ധന ദിനചര്യയായി മാറിയിരിക്കുകയാണ്. ലോക തലത്തില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വില കൊടുക്കേണ്ടി വരുന്ന ഹതഭാഗ്യരാണ് ഇന്ത്യക്കാരെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. 35 രൂപ മാത്രം ഉദ്പാദന ചിലവ് വരുന്ന പെട്രോളിനും ഡീസലിനും ഇന്ത്യന്‍ വിപണിയില്‍ വില 100 രൂപക്ക് മുകളിലാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊളളയാണ് വില വര്‍ധനവിന്റെ അടിസ്ഥാന കാരണം. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും ഏതാണ്ട് 33 രൂപയോളമാണ് കേന്ദ്രം നികുതി ചുമത്തുന്നത്. കേരളവും ഒട്ടും മോശമല്ല. ഒരു ലിറ്ററില്‍ 25 രൂപ സംസ്ഥാന സര്‍ക്കാരിനും വരുമാനം ലഭിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞാലും ആനുപാതികമായി ഇന്ത്യയില്‍ വില കുറയാത്തതിന് കാരണമാണിതാണെന്ന് നേതാക്കള്‍ പറഞ്ഞു.

- Advertisement -
Ad image

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും അതിന്റെ ഗുണം ഇന്ത്യക്കാര്‍ക്ക് നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് നികുതി പട്ടിക പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ചൂഷണം വിളംബരം ചെയ്യുകയാണ്. സമരത്തില്‍ അണിനിരക്കാന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!