
കോഴിക്കോട്: ലോക ഫിസിയോ തെറാപ്പി ദിനചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ കോവിഡ് രോഗമുക്തി നേടിയതിനു ശേഷവും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോര്‍ഡിനേഷന്‍ കോഴിക്കോടും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിസിയോതെറാപ്പി ആസ്റ്റര്‍ മിംസും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

ആസ്റ്റര്‍ മിംസ് കോഴിക്കോട് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമ്മന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏഷ്യന്‍ ഗാമ ചാമ്പ്യന്‍ഷിപ്പില്‍ 70 കിലോഗ്രാം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ വെങ്കലം നേടിയ ഫിസിയോ തെറാപ്പിസ്റ്റ് ഷമ്മാസ് അബ്ദുല്‍ ലത്തീഫിനു ഉപഹാരം സമര്‍പ്പിച്ചു. ആസ്റ്റര്‍ മിംസ് ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് അഷ്‌ക്കര്‍ അലി സ്വാഗതവും കെ എ പി സി പ്രസിഡന്റ് എം എസ് ശ്രീജേഷ് നന്ദിയും പ്രകാശിപ്പിച്ചു. അംബരീഷ്, ജാസം അബ്ദുല്ല, അനൂപ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
