

ആലുവ: ശക്തമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ 3, 4 വാര്‍ഡുകളില്‍ പെടുന്ന പള്ളിക്കുന്ന് ഭാഗത്ത്, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്റ്റോറേജ് ടാങ്ക്, ഓവര്‍ ഹെഡ് ടാങ്ക് എന്നിവ നിര്‍മ്മിച്ച് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യാന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അറുപത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ പള്ളിക്കുന്ന് ഭാഗത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും എം എല്‍ എ പറഞ്ഞു.
