
കോഴിക്കോട്: വിവാദമായ ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തീരുമാനിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗ തീരുമാന പ്രകാരം വിവിധ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് ഭാരവാഹികളെ തീരുമാനിച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ആയിശ ബാനു പി എച്ച് മലപ്പുറം പ്രസിഡന്റും റുമൈസ റഫീഖ് കണ്ണൂര്‍ ജനറല്‍ സെക്രട്ടറിയും നയന സുരേഷ് മലപ്പുറം ട്രഷററുമാണ്. നജ്വ ഹനീന മലപ്പുറം, ഷാഹിദ റാശിദ് കാസര്‍ഗോഡ്, അയ്ഷ മറിയം പാലക്കാട് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഫ്ഷില കോഴിക്കോട്, ഫായിസ എസ് തിരുവനന്തപുരം, അഖീല ഫര്‍സാന എറണാകുളം എന്നിവര്‍ സെക്രട്ടറിമാരാണ്.
