നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

Web Desk
1 Min Read

മുംബെ: ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടന്‍ സിദ്ധാര്‍ഥ് ശുക്ല (40) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂപ്പര്‍ ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്.

city exchange


1980കളില്‍ മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥിന് കളേഴ്സ് ചാനലിലെ ബാലിക വധു എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ബ്രേക്ക് നല്‍കിയത്. പിന്നീട് നിരവധി ഹിന്ദി സീരിയലുകളില്‍ നായക കഥാപാത്രമായി എത്തിയിരുന്നു.

2014ല്‍ ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു. 2019ല്‍ ബിഗ് ബോസിന്റെ 13-ാം സീസണില്‍ വിജയി കൂടിയായതോടെ താരത്തിന് ആരാധകരേറിയിരുന്നു. ഖത് രോം കി ഖിലാഡിയിലും സിദ്ധാര്‍ഥ് വിജയിയാരുന്നു.
സാവ്ധാന്‍ ഇന്ത്യ, ഇന്ത്യ ഗോട്ട് ടാലന്റ് എന്നീ റിയാലിറ്റി ഷോകളുടെ അവതാരകനായും സിദ്ധാര്‍ഥ് എത്തിയിരുന്നു.

- Advertisement -
Ad image


ഈ വര്‍ഷമിറങ്ങിയ ഇറങ്ങിയ ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്ളിലൂടെ ഒ ടി ടി, വെബ് സീരിസ് രംഗങ്ങളിലേക്ക് ചുവടുവെച്ചിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത മര
ണം.

Share This Article
Leave a Comment
error: Content is protected !!