ഖേല്‍രത്‌നയ്ക്ക് പിന്നാലെ അസമിലെ ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും രാജീവ്ഗാന്ധിയെ നീക്കി

Web Desk
1 Min Read

ഗുവാഹത്തി: രാഷ്ട്രീയ പ്രതികാരം നിര്‍ത്താതെ ബി ജെ പി. ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് പിന്നാലെ അസം ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെട്ടിമാറ്റി. അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയതായി അസം സര്‍ക്കാര്‍ അറിയിച്ചു. ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നെന്ന നിലയില്‍ ലോകപ്രശസ്തമാണ് ഈ ദേശീയോദ്യാനം.

city exchange


ഖേല്‍രത്‌നയുടെ പേര് മാറ്റാന്‍ ‘നിരവധി പേര്‍’ ആവശ്യപ്പെട്ടതുപോലെ ദേശീയോദ്യാനത്തിന്റെ പേര് മാറ്റാന്‍ ‘നിരവധി സംഘടനകള്‍’ ആവശ്യപ്പെട്ടെന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്.
പ്രദേശത്തെ ഗോത്രവിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് ഒറംഗ് നാഷണല്‍ പാര്‍ക്കാക്കി മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

1985ലാണ് ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. 1999ലാണ് ദേശീയോദ്യോനമെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.
1992ല്‍ വന്യജീവി സങ്കേതത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയിരുന്നെങ്കിലും 2001ല്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന് പേര് നല്‍കിയത്.

- Advertisement -
Ad image


പേര് വെട്ടിമാറ്റിയ അസം സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെട്ടിമാറ്റാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.

Share This Article
Leave a Comment
error: Content is protected !!