

ദുബൈ: ആംഗ്യ ഭാഷയില്‍ അറബി പഠിക്കാനും ഖുര്‍ആന്‍ പഠിക്കാനുമായി പതിനൊന്ന് ഭാഷകളില്‍ പുസ്തകം ഇറക്കി മുഹമ്മദ് ഇഖ്ബാല്‍ അസാം. പതിനൊന്ന് ഭാഷകളിലെയും ആംഗ്യഭാഷയുടെ പതിപ്പുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം നടത്തി.

അറബി, ഇംഗ്ലീഷ്, ഉറുദു, ബംഗാളി, ഹിന്ദി, അസമി, നേപ്പാളി, കന്നഡ, തെലുഗു, തമിഴ്, മലയാളം എന്നിങ്ങനെയുള്ള ഭാഷകളിലെ പുസ്തകങ്ങളാണ് ബഹുഭാഷാ ജ്ഞാനിയായ ഇഖ്ബാല്‍ പുറത്തിറക്കിയത്.


ആംഗ്യഭാഷയുടെ ഏകീകരണത്തിനായി യാത്രകളും പഠനങ്ങളും നടത്തുന്ന വ്യക്തിയാണ് മുഹമ്മദ് ഇഖ്ബാല്‍. ഷാര്‍ജ പുസ്തക മേളയില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധനേടി. സംസാര ശേഷി ഇല്ലാത്തവര്‍ക്ക് ഖുര്‍ആന്‍ പഠിക്കാനുള്ള അവസരം ഒരുക്കുകയെന്നതാണ് ഇഖ്ബാലിന്റെ പ്രാഥമിക ലക്ഷ്യം.
ആദ്യമായി മലയാളത്തില്‍ ഇറങ്ങിയ പുസ്തകത്തിന് വലിയ പ്രചാരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് മറ്റു ഭാഷകളിലും ഇറക്കാന്‍ തുടങ്ങിയത്. ദുബൈ പൊലിസിലുള്‍പ്പെടെ വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും പുസ്തകം പരിചയപ്പെടുത്താന്‍ മുഹമ്മദ് ഇഖ്ബാലിന് സാധിച്ചിട്ടുണ്ട്.

