
ദുബൈ:

അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യു.എ.ഇയിലെ പൊതു,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധി. ഡിസംബര്‍ ഒന്ന് ബുധന്‍ മുതല്‍ വെള്ളി വരെയാണ് ഔദ്യോഗിക അവധി ദിനങ്ങള്‍. വാരാന്ത്യ അവധിയായ ശനിയാഴ്ച കൂടി ചേരുന്നതോടെ നാലു ദിവസത്തെ അവധി ലഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സ് ആണ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി അറിയിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ മൂന്നുദിവസം അവധി ലഭിക്കുമെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വാരാന്ത്യ അവധിയായ ശനിയാഴ്ച കൂടി ചേരുമ്പോള്‍ സ്വകാര്യ മേഖലക്കും നാലുദിവസം ലഭിക്കും.

