മിയാവാക്കി വനത്തിനരികെ പ്രകൃതി ശില്പമൊരുങ്ങുന്നു

Web Desk
1 Min Read

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സിനരികെ സ്ഥാപിച്ച മിയാവാക്കി സൂക്ഷ്മ വനത്തിന് സമീപം പ്രകൃതി ശില്പത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ദേശീയ വൃക്ഷമിത്ര പുരസ്‌കാര ജേതാവ് പ്രൊഫ. ടി ശോഭീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഇന്ദിര പ്രിയദര്‍ശിനി, ശില്പി ഗുരു കുലം ബാബു, കെ ജി എം സി ടി എ പ്രസിഡന്റ് ഡോ. അജിത് കുമാര്‍ ടി, ഫാര്‍മക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗോപകുമാര്‍ തേഞ്ചേരി ഇല്ലം, മെഡിക്കല്‍ കോളേജ് കാമ്പസ് ബ്യൂട്ടിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജയേഷ് കുമാര്‍ പി, നഴ്‌സിംഗ് ഓഫീസര്‍ വി പി സുമതി, എം സരസ്വതി, സീറോ വേസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ സത്യന്‍ മായനാട്, മിയാവാക്കി വന നിര്‍മ്മാണ വിദഗ്ധന്‍ പി ബാബുദാസ്, ദര്‍ശനം ജോയിന്റ് സെക്രട്ടറി കെ കെ സുകുമാരന്‍, പെരളാന്‍കാവ് ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി പി ടി സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു.

city exchange

2020 ഡിസമ്പര്‍ 29ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മാവിന്‍ തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച മിയാവാക്കി സൂക്ഷ്മ വനത്തിലെ പല വൃക്ഷങ്ങളും 20 അടി വരെ പൊക്കം വച്ചിട്ടുണ്ട്. പ്ലാവില്‍ ചക്കയും ഉണ്ടായിക്കഴിഞ്ഞു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനാഞ്ചിറ അന്‍സാരി പാര്‍ക്കില്‍ 40 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് ഫലവൃക്ഷങ്ങളുടെ മിയാവാക്കി മാതൃക വനനിര്‍മ്മാണത്തിന് ദര്‍ശനം സാംസ്‌കാരിക വേദിക്ക് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി നല്കിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ്മാണമാരംഭിച്ച പ്രകൃതി ശില്പം രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ശില്പി ഗുരുകുലം ബാബു പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!