സര്‍ട്ടിഫിക്കറ്റുണ്ടോ എം പിമാരേ, സ്വഭാവ സര്‍ട്ടിഫിക്കറ്റ്; ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ പാര്‍ലമെന്റിലെ അംഗങ്ങളാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല, നിങ്ങളുടെ കൈയ്യില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റുണ്ടോ. ഉണ്ടെങ്കില്‍ അത് മജിസ്‌ട്രേട്ടിനെക്കൊണ്ടോ നോട്ടറിയെക്കൊണ്ടോ അറ്റസ്റ്റ് ചെയ്യിച്ച് സ്‌പോണ്‍സറെ ഏല്‍പ്പിക്കണം. സ്‌പോണ്‍സര്‍ അത് ലക്ഷദ്വീപ് ഭരണകൂടത്തിനു മുമ്പില്‍ ഹാജരാക്കും. എന്നിട്ടു വേണം തീരുമാനിക്കാന്‍, നിങ്ങള്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാനാവുമോ ഇല്ലേ എന്ന്.
ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍ക്ക് സന്ദര്‍ശിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത് ലക്ഷദ്വീപ് ഭരണകൂടമാണ്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ലക്ഷദ്വീപിലെത്തിയാല്‍ അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് അവിടുത്തെ ഭരണകൂടവും കളക്ടറും നല്കിയ മറുപടിയില്‍ പറയുന്നത്.
കോണ്‍ഗ്രസ് അംഗങ്ങളായ ഹൈബി ഈഡനും ടി എന്‍ പ്രതാപനുമാണ് ലക്ഷദ്വീപില്‍ പോകാനുള്ള ്അനുമതി തേടിയത്. ഇടതു എം പിമാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!