Connect with us

Special

പി കെ അബദുല്ല: അര്‍ഹതയ്ക്കുള്ള അംഗീകാരം; നേതൃ മഹിമാ പുരസ്‌കാരം

Published

on


ജീവകാരുണ്യ രംഗത്ത് ലോകോത്തരമായി നിറഞ്ഞുനില്‍ക്കുന്ന ഏവരാലും അംഗികരിപ്പെടുന്ന കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) എന്ന വടവൃക്ഷത്തെ ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രത്തില്‍ പതിറ്റാണ്ടുകളോളം സംഘടനയെ നയിച്ച പി കെ അബ്ദുല്ല എന്ന മഹദ്‌വ്യക്തിക്ക് നല്‍കിയ ‘നേതൃ മഹിമാ പുരസ്‌കാരം’ തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

നാല്‍പത് വര്‍ഷക്കാലം ഖത്തറിലെ യു എന്‍ ഡി പിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, യു എന്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വേളയിലാണ് കെ എം സി സിയുടെ നേതൃത്വം വഹിച്ചത്. മഹത്തായ സംഘടനയോടുള്ള അടങ്ങാത്ത സ്‌നേഹവും അഭിവാജ്ഞയുമാണ് അതിന് പ്രേരിപ്പിച്ചത്.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മത- സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വേദിയില്‍ മത- സാമൂഹ്യ- രാഷ്ടീയ- ജീവകാരുണ്യത്തിന് നേതൃത്വം നല്‍കുന്ന സാദാത്ത് കുടുംബത്തിലെ കണ്ണിയായ പതിറ്റാണ്ടുകളോളം കെ എം സി സിയുടെയും ഇപ്പോള്‍ നാട്ടിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും നിശ്വാസവും പകര്‍ന്നു നല്‍കുന്ന സയ്യിദ് എസ് കെ ഹാഷിം തങ്ങളുടെ മനോ മുകുരത്തില്‍ നിന്നും ഉദിച്ച വികാരമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും വേണ്ടി അതിമനോഹരവും സുന്ദരവുമായ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് നീണ്ട ആറു മണിക്കൂറിലധികം നടന്ന സദസ്സ് ചിന്തോദ്ദീപകവും വിജ്ഞാനപ്രദവുമായിരുന്നു.

ഖത്തറില്‍ പ്രവര്‍ത്തിച്ച ഇപ്പോള്‍ ഖത്തറിലും നാട്ടിലും പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളിലെ പ്രഗത്ഭരുടെ നീണ്ടനിര കൊണ്ട് സമ്പന്നവും പ്രൗഢവുമായ സദസ്സ് മാനസിക ഉത്കര്‍ഷത്തിനു ഉത്തേജനം പകര്‍ന്നു.

ടി വി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പ്രാര്‍ഥനയോട ഇരിങ്ങത്ത് പി കെയുടെ വസതിയില്‍ കെ എം സി സിയുടെ പഴയ കാലത്തെയും പുതിയ കാലത്തെയും നേതാക്കള്‍ സംഘടിപ്പിച്ച സംയുക്ത ചടങ്ങ് സയ്യിദ് പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഹാജി എം പി മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. എ പി അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു. പി എം ഹുസ്സയ്ന്‍, എസ് കെ ഹാഷിം തങ്ങള്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, അഹമ്മദ് പാതിരിപ്പറ്റ, മഹമൂദ് മാട്ടൂല്‍, എടരിക്കോട് ബഷീര്‍, മുസ്തഫ മുണ്ടേരി, തായമ്പത്ത് കുഞ്ഞാലി, ഒ കെ അബൂബക്കര്‍, അസീസ് ഖാസി ലൈന്‍, സി വി ഖാലിദ്, അബൂ പാറാട്, എന്‍ കെ വഹാബ്, ഖാലിദ്, അബ്ദുല്ലത്തീഫ്, കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, അഹമദ് മാസ്റ്റര്‍, അന്‍വര്‍ ബാബു, എന്‍ കെ അബ്ദുല്ല, സൈതലവി (ജപ്പാന്‍), സുല്‍ഫിക്കര്‍, കെ എം അഹമദ് ഹാജി, മുഹമ്മദ് മുണ്ടാടത്തില്‍, സി സി മുഹമ്മദ് ജാതിയേരി, അബുബക്കര്‍ ഹാജി വടകര, കെ.പി ഹാരിസ്, മമ്മൂട്ടി, കോയ കൊണ്ടോട്ടി, മായംകുളം കുഞ്ഞമ്മദ് ഹാജി, മുസ്തഫ വയനാട്, മുഹമ്മദ് പൂന്തോട്ടം, കണ്ടോത്ത് അബൂബക്കര്‍ ഹാജി മേപ്പയൂര്‍, എം വി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഖത്തര്‍ കെ എം സി സി മുന്‍ പ്രസിഡണ്ട് എസ് എ എം ബഷീറും മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍ മാന്‍ പി എസ് മുഹമ്മദ് കുട്ടി മൗലവിയും വീഡിയോ സന്ദേശം നല്‍കി.

പി കെയുടെ സ്‌നേഹമസൃണമായ നന്ദി പ്രകാശനത്തില്‍ ഇത്തരം കൂട്ടായ്മയിലൂടെ സ്‌നേഹയും സൗഹൃദവും സുദൃഢമാക്കാന്‍ സാധിനുമെന്ന് പറഞ്ഞു. അദ്ദേഹം ഒരുക്കിയ സ്‌നേഹവിരുന്നിന്ന് ശേഷം പുതുജീവന്‍ കൈവന്ന പ്രതീതിയോടെ പിരിഞ്ഞു.


error: Content is protected !!