
ദോഹ: മാപ്‌കോ ഖത്തര്‍ ജനറല്‍ബോഡി യോഗവും പുതിയ ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ ചടങ്ങും നടന്നു. ഷഫീഖ് മാളിയേക്കല്‍, ഇസ്ഹാഖ്, രചന ബിനോയ്, അജ്മല്‍ എന്നിവരുടെ ഗാനമേളയും മാപ്‌കോ കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഷറഫുദ്ധീന്‍ മാറഞ്ചേരി ഫ്‌ളൂട്ട് വായിച്ചു.

ഹാറൂണ്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സുജീര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ സി കെ, ഹാരിസ് ബാബു, ഫൈസല്‍ തറയില്‍, സമീര്‍ വി, ഷെഫീഖ് കടവ് എന്നിവര്‍ പ്രസംഗിച്ചു

ഫൈസല്‍ തറയില്‍ (പ്രസി), ജിതിന്‍ (വൈസ് പ്രസി), സമീര്‍ വി (ജന സെക്ര), ഗഫൂര്‍ (ജോ സെക്ര), ഷെഫീഖ് കടവ് (ട്രഷ), ഹാരിസ് ബാബു (ചീഫ് കോര്‍ഡി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
