മയൂര സ്മൃതിക്ക് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഹരിപ്പാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ മയൂര സ്മൃതിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 2024- 2025 വര്‍ഷത്തേക്കുള്ള പുതിയ 25 അംഗ എക്‌സിക്യൂട്ടീവിനെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.

city exchange

പ്രദീപ് എല്‍ (പ്രസി), അനില്‍ പ്രകാശ്, രമേശന്‍ ബാലന്‍ (വൈസ് പ്രസി), താസിം ടി എസ് (ജന സെക്ര), വേണു രവീന്ദ്രന്‍, ബിജു പൊന്നന്‍ (ജോ സെക്ര), ഹരീഷ് പിള്ള (ട്രഷ), ദീപ്തി സുനില്‍ (കള്‍ച്ചറല്‍ സെക്ര), ആതിര ഹരീഷ് (വനിത വിങ് സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മുന്‍ പ്രസിഡന്റ് സുമേഷ് പുത്തന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി പ്രശാന്ത് സി ജി റിപ്പോര്‍ട്ടും ട്രഷറര്‍ പ്രദീപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഡൈ്വസറി ചെയര്‍മാന്‍ വിശ്വം ബാലന്‍ സന്നിതനായിരുന്നു. അനിഷ് വി എം സ്വാഗതവും ടി എസ് താസിം നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!