സ്വീഡനില്‍ സ്‌കൈഡൈവേഴ്‌സ് പറന്ന വിമാനം തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു

Web Desk
1 Min Read

സ്റ്റോക്ഹോം: എട്ട് സ്‌കൈ ഡൈവര്‍മാരുമായി പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്ന് സ്വീഡനില്‍ ഒന്‍പത് പേര്‍ മരിച്ചു. പൈലറ്റ് ഉള്‍പ്പെടെയാണ് മരിച്ചത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ റണ്‍വേയില്‍ തന്നെ തകര്‍ന്നുവീണ് അഗ്നിക്കിരയാവുകയായിരുന്നു. സ്റ്റോക്ഹോമില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തില്‍ നിന്ന് പൊങ്ങുന്നതിനിടെ ദുരന്തത്തില്‍പ്പെടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സ്വീഡിഷ് പൗരന്മാരാണെന്നാണ് പ്രാഥമിക നിഗമനം.
പറന്നുയര്‍ന്ന ഉടന്‍ വിമാനം റണ്‍വേയ്ക്ക് സമീപം തകര്‍ന്നുവെന്ന് പ്രാദേശിക സമയം ഏഴരയോടെയാണ് വിമാനം തകര്‍ന്ന വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രാദേശിക സ്‌കൈ ഡൈവിംഗ് ക്ലബ് വാടകയ്ക്ക് എടുത്ത ഡി എച്ച് സി -2 ടര്‍ബോ ബീവര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ തീപിടിത്തമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വര്‍ഷത്തിനിടയില്‍ സ്‌കൈ ഡൈവര്‍മാരോ പാരച്യൂട്ടുകളില്‍ പറക്കുന്നവരോ ഉള്‍പ്പെടുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. 2019ല്‍ വടക്കന്‍ സ്വീഡനിലെ ഒരു ചെറിയ ദ്വീപില്‍ വിമാനം തകര്‍ന്ന് അതിലുണ്ടായിരുന്ന ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു, അതില്‍ എട്ട് പേര്‍ പാരച്യൂട്ട് ക്ലബിലെ അംഗങ്ങളാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!