ഡോം ഖത്തര്‍ എക്‌സലന്‍സ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

Web Desk
1 Min Read

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) സംഘടിപ്പിക്കുന്ന മല്‍ഹാര്‍ സീസണ്‍ 3 ദി മലപ്പുറം ഹാര്‍മണി 2026ന്റെ ഭാഗമായി ഖത്തറില്‍ താമസിക്കുന്ന മലപ്പുറം ജില്ലക്കാരുടെ വിവിധ മേഖലകളിലെ മികവും ശ്രദ്ധേയമായ സംഭാവനകളും അംഗീകരിക്കുന്നതിനായി എക്‌സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തി.

city exchange

കല, കായികം, വിദ്യാഭ്യാസം/ പ്രൊഫഷണല്‍ നേട്ടങ്ങള്‍, മാനവിക പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ഓരോ വിഭാഗത്തിലും ഒരാള്‍ക്ക് വീതം ആകെ നാല് പുരസ്‌കാരങ്ങളാണ് നല്‍കുക.

2025 സെപ്റ്റംബര്‍ 1 മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവിലെ നേട്ടങ്ങളും സംഭാവനകളും പുരസ്‌കാരത്തിനായി പരിഗണിക്കും. നിലവില്‍ ഖത്തറില്‍ താമസിക്കുന്ന മലപ്പുറം ജില്ലക്കാരെ നാമനിര്‍ദ്ദേശം ചെയ്യാം. സ്വയം നാമനിര്‍ദ്ദേശം ചെയ്യുന്നതിനൊപ്പം മറ്റൊരാളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും അവസരമുണ്ട്.

ഡോം ഖത്തറിന്റെ ഔദ്യോഗിക ഗൂഗ്ള്‍ പോം വഴിയാണ് നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ 20 രാത്രി 9 മണിയാണ് അവസാന തിയ്യതി.

- Advertisement -
Ad image

തെരഞ്ഞെടുക്കപ്പെടുന്ന പുരസ്‌കാര ജേതാക്കളെ സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച ഡി പി എസ് എം ഐ എസ് വക്രയില്‍ നടക്കുന്ന മല്‍ഹാര്‍ സീസണ്‍ 3 പരിപാടിയില്‍ ആദരിക്കും.

നാമനിര്‍ദ്ദേശത്തിന്
https://forms.gle/YEy6WWUiqNwKG7W4A

കൂടുതല്‍ വിവരങ്ങള്‍ക്ക്: 30283825, 3332499, 33065549, 55262339, [email protected]

TAGGED:
Share This Article
Leave a Comment
error: Content is protected !!