ഒഡീഷ സ്ഥാപക ദിനവും ആസാദി കാ അമൃത് മഹോത്സവും നടത്തി

Web Desk
1 Min Read

ദോഹ: ഉത്കലിക ഖത്തര്‍ ആസാദി കാ അമൃത് മഹോത്സവും ഒഡീഷ സ്ഥാപക ദിനവും ആഘോഷിച്ചു. ഐ സി സി അശോകാ ഹാളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളാണ് വിദ്യാര്‍ഥികള്‍ക്ക് അംബാസഡര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

city exchange

ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി കുല്‍ജീത് സിംഗ് അറോറ, ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി നായര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ഉത്കലിക ഖത്തര്‍ പ്രസിഡന്റ് ഡോ. ബസന്ത കുമാര്‍ കബി, ജനറല്‍ സെക്രട്ടറി അബിനാഷ് ആചാര്യ, വൈസ് പ്രസിഡന്റ് നിഹാര്‍ രഞ്ജന്‍ മൊഹന്തി, ജോയിന്റ് സെക്രട്ടറി ബിഭു ആചാര്യ, കള്‍ച്ചറല്‍ സെക്രട്ടറി ഇപ്‌സിത സത്പതി, ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറി ഓം പ്രകാശ് പരിദ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!