Community
ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ ആഹ്ലാദ പ്രകടനം നടത്തി

ദോഹ: കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്ത് പാര്‍ലിമെന്റ് അംഗത്വം പുന:സ്ഥാപിക്കാനുള്ള സുപ്രിം കോടതി വിധി ഇന്‍കാസ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദം പ്രകടിപ്പിച്ച് ആഘോഷിച്ചു.


കെ പി സി സി ആഹ്വാനം ചെയ്ത പരിപാടിയുടെ ഭാഗമായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.

രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കി സത്യത്തെയും ജനാധിപത്യത്തേയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന അധികാരി വര്‍ഗ്ഗത്തിനുള്ള ചുട്ട മറുപടിയാണ് സുപ്രിം കോടതി വിധിയെന്ന് നിയാസ് ചെരിപ്പത്ത് പറഞ്ഞു.



ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളേയും മാതൃകകളേയും ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ നടപടിയാണ് ഉന്നത നീതിപീഠത്തില്‍ നിന്നും ഉണ്ടായതെന്നും ഇത് സേഛാധിപത്യത്തിനെതിരെ പോരാടുന്ന ജനാധിപത്യവിശ്വാസികളുടെ വിജയം കൂടിയാണെന്ന് ഇന്‍കാസ് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
സിറാജ് പാലൂര്‍, കരീം നടക്കല്‍, ഷാഹിദ് വി പി, നാസര്‍ വടക്കേക്കാട്, നാസര്‍ കറുകപ്പാടം, ബിജു മുഹമ്മദ്,ബാബുജി. അജറ്റ് എബ്രഹാം,ഷാഹിന്‍ മജീദ്,നവീന്‍ കുര്യന്‍, രഞ്ചു തുടങ്ങിയവര്‍ സംസാരിച്ച ചടങ്ങില്‍ സെക്രട്ടറി ശംസുദ്ധീന്‍ ഇസ്മയില്‍ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.


