ഓ ഐ സി സി ഇന്‍കാസ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ലോകസഭാ തെരെഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിന്റേയും ഇന്ത്യാമുന്നണിയുടേയും വിജയം ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പ്രവര്‍ത്തകരും നേതാക്കളും ആഘോഷിച്ചു.

city exchange

ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലെ ഡയനാമിക് ഹാളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.

ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍സാദത്ത്, സംഘനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട്, ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍ക്ക് പങ്കുവച്ചു ആഹ്ലാദം പങ്കിട്ടു.

ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ പിടിയില്‍ നിന്നും ജനാധിപത്യത്തേയും ഇന്ത്യാ മഹാരാജ്യത്തേയും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തില്‍ യു ഡി എഫിനും ഇന്ത്യാ മുന്നണിക്കുമുണ്ടായ മുന്നേറ്റം ഏറെ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന വിജയമാണെന്ന് ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട് പറഞ്ഞു.

- Advertisement -
Ad image

ഗ്ലോബല്‍ അംഗം നാസര്‍ വടക്കേകാട്, മുജീബ്, ജൂട്ടസ്സ് പോള്‍, നൗഷാദ് ടി കെ, ഷംസുദ്ദീന്‍ ഇസ്മയില്‍, ജോയ്‌പോള്‍, സലീം ഇടശ്ശേരി, നൗഫല്‍ കട്ടുപ്പാറ, രണ്‍ജ്ജു, ഷാഹിദ്, ഷഹീന്‍ മജീദ്, ജസ്റ്റിന്‍ ജോണ്‍, പ്രശോഭ് നമ്പ്യാര്‍, മാഷിക്ക് മുസ്തഫ, ആരിഫ്, ചാള്‍സ് ചെറിയാന്‍, ഷാജഹാന്‍, നിയാസ്, മാഷിക്ക് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!