

ദോഹ: പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല വുമണ്‍ എംപവര്‍മെന്റിന് കീഴില്‍ വനിതകള്‍ക്കായി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ‘ഫാമിയ ഫൈന്‍ഡ് യുവര്‍ പാഷന്‍, ലീവ് യുവര്‍ പര്‍പസ്’ എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ ബിഹേവിയറല്‍ തെറാപിസ്റ്റും സൈക്കോളജിസ്റ്റുമായ സോന കിനന്‍ മുഖ്യാതിഥിയായിരുന്നു.

പാഷനെ കണ്ടെത്തുകയും അത് പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സന്തോഷകരമാവുന്നതെന്ന് അവര്‍ പറഞ്ഞു. സദസ്സിനു വേണ്ടി പ്രത്യേകമായി നടത്തിയ മൈന്‍ഡ്ഫുള്‍ ചാലഞ്ച് സദസ്സിന് നവ്യാനുഭവമായി. നസ്രി ഗാനമാലപിച്ചു.

പ്രവാസി വെല്‍ഫെയര്‍ കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ സെക്രട്ടറി സഹല കെ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ജില്ലാ മീഡിയ കണ്‍വീനര്‍ വാഹിദ സുബി സ്വാഗതവും ജില്ലാ വുമണ്‍ എംപവര്‍മെന്റ് കോഡിനേറ്റര്‍ സുഫൈറ ബാനു നന്ദിയും പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സമിതിയംഗം സജ്‌ന സാക്കി മുഖ്യാതിഥി സോന കിനനിന് ജില്ലയുടെ ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ഷാക്കിറ പരിപാടി നിയന്ത്രിച്ചു.
