അലൈവ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും അവബോധ ക്ലാസും സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെ വിവിധ തരത്തിലുള്ള പരീക്ഷകളെ കുറിച്ച് അവബോധമുള്ളവരാക്കുവാനും അതിലൂടെ അവരുടെ സ്വപ്‌നങ്ങളിലുള്ള കരിയര്‍ യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയും അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അലൈവ് മെഗാ സ്‌കോളര്‍ഷിപ്പ് ടെസ്റ്റിന് ആലുവ സെന്റ് സേവ്യേഴ്‌സ് വിമന്‍സ് കോളജില്‍ തുടക്കം കുറിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. സെന്റ് സേവ്യേഴ്‌സ് വിമന്‍സ് കോളജില്‍ നടന്ന ചടങ്ങില്‍ ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കൊമേഴ്‌സ് മേഖലയില്‍ എഴുതാവുന്ന സി എ, സി എം എ, എ സി സി എ എന്നിങ്ങനെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവരണം നല്കി.

സഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയിലെ ഹെഡ് ഡോ. ജോണ്‍ ലാല്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഏതെല്ലാം പരീക്ഷകളാണ് എഴുതുവാന്‍ സാധിക്കുക എന്നതിനെക്കുറിച്ച് വിശദമായ ക്ലാസ് നല്‍കി. വി ക്യാന്‍ സി ഇ ഒ അഖില്‍ കുര്യന്‍ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. സെന്റ് സേവ്യേഴ്‌സ് കോളേജിലെ അധ്യാപകരായ സൗമി ബിനു, ന്യൂലി എന്നിവരും സംസാരിച്ചു.

നീറ്റ്, കീം, സി എ, എ സി സി എ, സി എം എ, സിവില്‍ സര്‍വീസ് എന്നീ പരീക്ഷകള്‍ക്ക് വേണ്ടി ആലുവ നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ 250 വിദ്യാര്‍ഥികള്‍ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ പങ്കെടുത്തു. പരീക്ഷയില്‍ മികച്ച നേട്ടം കൈവരിക്കുന്നവര്‍ക്ക് വിദഗ്ധ അക്കാദമികളില്‍ സ്‌കോളര്‍ഷിപ്പിലൂടെ സൗജന്യ പരിശീലനം ഉറപ്പാക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!