ഒരുമ കല്‍പകഞ്ചേരി വടംവലി ടീമിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ജിദ്ദയില്‍ നടന്ന ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ‘ഒരുമ കല്‍പകഞ്ചേരി’ ഖത്തര്‍ ചാപ്റ്റര്‍ ടീമിന് ഖിത്വയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ബോര്‍ഡറില്‍ വമ്പിച്ച സ്വീകരണവും തുടര്‍ന്ന് ഐ സി സി ഹാളില്‍ അനുമോദന യോഗവും നടന്നു.

city exchange

യോഗത്തില്‍ ഖിത്വ വൈസ് പ്രസിഡന്റ് നൗഷാദ് അലി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് സിതെന്തു പാല്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ശന്തനു ദേശ് പാണ്ടെ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം ദീപക് ചുക്കാല, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം രാകേഷ് വാഗ്, ഖിത്വ അഡൈ്വസറി ബോര്‍ഡ് അംഗം കുറിയാക്കോസ്, റഫറി പാനല്‍ അംഗം ജോജു എന്നിവര്‍ പ്രസംഗിച്ചു.

ഖിത്വ ജോയിന്റ് സെക്രട്ടറി അനീഷ് പാലത്ത് സ്വാഗതവും ട്രഷറര്‍ സുരാജ് നന്ദിയും പറഞ്ഞു.

വടംവലി പ്രേമികളാല്‍ സമ്പന്നമായ യോഗത്തിന്റെ കോര്‍ഡിനേറ്റേര്‍ സാലി, അനുജ, മേഘ, എല്‍ദോ, ജയ, ദോഹ വാരിയര്‍സ് ടീം അംഗങ്ങളായ സുബിനീഷ് എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!