Connect with us

Business

ഓസ്‌കാര്‍ ട്രേഡിങ് ആന്റ് ടെക്‌നിക്കല്‍ സര്‍വീസസ് പുതിയ ഷോറൂം ബര്‍വ വില്ലേജില്‍

Published

on


ദോഹ: പ്രമുഖ കോമേഴ്ഷ്യല്‍ കിച്ചണ്‍ ആന്റ് സൂപ്പര്‍ മാര്‍ക്കറ്റ് എക്യുപ്‌മെന്റ്‌സ് ദാതാക്കളായ ഓസ്‌കാര്‍ ട്രേഡിങ് ആന്റ് ടെക്‌നിക്കല്‍ സര്‍വീസസിന്റെ പുതിയ ഷോറൂം ബര്‍വാ വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, ഓസ്‌കാര്‍ മാനേജിങ് പാര്‍ട്ണര്‍മാരായ കരീം കെ ടി കെ, സാബിത്ത് അലി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മറ്റു മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോമേഴ്ഷ്യല്‍ കിച്ചണ്‍ ആന്റ് സൂപ്പര്‍മാര്‍ക്കറ്റ് എക്യുപ്പ്‌മെന്റസ് സെയില്‍സില്‍ ഒട്ടേറെ വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഓസ്‌കാര്‍ മികച്ച രീതിയിലുള്ള സേവനമാണ് ഖത്തറില്‍ നടത്തി വരുന്നത്. കൂടാതെ കോമേഴ്ഷ്യല്‍ കിച്ചണ്‍, റെഫ്രിജറേഷന്‍ ആന്റ് സൂപ്പര്‍മാര്‍ക്കറ്റ് എക്യുപ്പ്‌മെന്റ്‌സ് ശൃംഖലയിലെ ലോകോത്തര ബ്രാന്‍ഡുകളും സ്‌പെയര്‍ പാര്‍ട്‌സുകളും ഓസ്‌കാറില്‍ ലഭ്യമാണെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.


error: Content is protected !!