

തിരുവനന്തപുരം: മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് വര്‍ഗീയ പ്രസംഗം നടത്തിയ പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി. പാളയം പള്ളിയില്‍ നടന്ന ഈദ് ഗാഹിലായിരുന്നു ഇമാം ആവശ്യമുന്നയിച്ചത്.

അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹും ആറ്റുകാല്‍ പൊങ്കാലയ്ക്ക് പാളയം പള്ളിയും വിട്ടുകൊടുക്കാറുണ്ട്. നാടിന്റെ പാരമ്പര്യം അതാണെന്നും വര്‍ഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണമെന്നും ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും മാറ്റി നിര്‍ത്തണമെന്നും ഇമാം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
