പറവൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും: പുല്ലംകുളം ശ്രീ നാരായണ സ്‌കൂള്‍ പ്രധാന വേദി

Web Desk
2 Min Read

പറവൂര്‍: പറവൂര്‍ വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് നവംബര്‍ 1 വെള്ളിയാഴ്ച സമാപിക്കും. 28-ാം തിയ്യതി രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ശശിധരന്‍ അധ്യക്ഷത വഹിക്കും. കേരള പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

city exchange

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്‍, എഇഒ നിഖില ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ലോഗോ തയ്യാറാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ സമ്മാനം നല്‍കും.

14 വേദികളിലായി 3200 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലാമാമാങ്കത്തില്‍ 74 സ്‌കൂളുകള്‍ മാറ്റുരക്കും. 15 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 21 ഹൈസ്‌കൂള്‍, ഒരു വിഎച്ച്എസ് സ്‌കൂള്‍, 52 എല്‍ പി, യു പി സ്‌കൂളുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. 6000 പേരുടെ പങ്കാളിത്തം മേളയില്‍ ഉണ്ടാവും.

സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും. 323 ഇനങ്ങളിലായി 5 ദിവസം നീളുന്ന കലാവിരുന്നില്‍ പങ്കെടുക്കുന്നവര്‍ക്ക് തൃപ്പൂണിത്തുറ ഹരി സ്വാമിയുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കും. നവംബര്‍ 1ന് നടക്കുന്ന സമാപന സമ്മേളനം കവി രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം ജെ രാജു അധ്യക്ഷനാകും. ബിഗ് ബോസ് ഫെയിം നാദിറ മെഹ്രിന്‍ സമ്മാനം നല്‍കും. കലാ മത്സരങ്ങള്‍ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ വെബ് ക്യാമറയില്‍ പകര്‍ത്തും.

- Advertisement -
Ad image

പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബിനു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബീനാ ശശിധരന്‍, വൈസ് ചെയര്‍മാന്‍ എം ജെ രാജു, കൗണ്‍സിലര്‍മാരായ സജി നമ്പിയത്ത്, ടി വി നിധിന്‍, ഡി രാജ് കുമാര്‍, അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രന്‍, പറവൂര്‍ എ ഇ ഒ നിഖില ശശി, പുല്ലംകുളം സ്‌കൂള്‍ മാനേജര്‍ പി എസ് സ്മിത്ത്, പ്രിന്‍സിപ്പല്‍ സി എസ് ജാസ്മിന്‍, പ്രധാനാധ്യാപിക ടി ജെ ദീപ്തി, പി ടി എ പ്രസിഡന്റ് എം ഡി ലിനോ, പബ്ലിസിറ്റി കണ്‍വീനര്‍ അനിത പ്രകാശ്, കെ വി രതീഷ് (കെ എസ് ടി എ), വി എസ് തരുണ്‍കുമാര്‍ (കെ പി എസ് ടി എ), അധ്യാപകന്‍ എന്‍ സി ഹോച്ച്മിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!