

ദോഹ: ആറ്റിങ്ങല്‍ കെയറിന്റെ നേതൃത്വത്തില്‍ ഐ സി സി അശോകാ ഹാളില്‍ അനന്തരാഗസന്ധ്യ അവതരിപ്പിച്ചു. താജുദ്ദീന്‍ വടകര, സജിലി സലീം, സജില സലീം, അരവിന്ദ് കുമാര്‍, അപര്‍ണ വിനോദ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.


ആറ്റിങ്ങല്‍ പാര്‍ലമെന്റ് അംഗം അടൂര്‍ പ്രകാശ് എം പി അനന്തരാഗസന്ധ്യ ഉദ്ഘാടനം ചെയ്തു. ജയപാല്‍ അധ്യക്ഷത വഹിച്ചു. ഹൈദര്‍ ചുങ്കത്തറ, ഷിബു സുകുമാരന്‍, കെ കെ ഉസ്മാന്‍, വിനോദ് വി നായര്‍, സിദ്ദീഖ് പുറായില്‍ എന്നിവര്‍ പ്രസംഗിച്ചു.


ഖത്തറിലെ തൊഴില്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വിനോദ് വി നായര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

