ആലുവ കുടുംബ കോടതി പ്രവര്‍ത്തനത്തിന് 21 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി

Web Desk
1 Min Read

ആലുവ: ആലുവക്ക് അനുവദിച്ച് കുടുംബ കോടതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ 21 തസ്തികകള്‍ സ്യഷ്ടിക്കുന്നതി മന്ത്രി സഭായോഗം അനുമതി നല്കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ധനകാര്യ ബില്ലുകളുടെ ചര്‍ച്ച വേളയില്‍ ഈ വിഷയം എം എല്‍ എ നിയമസഭയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

city exchange

ആലുവ കോടതിയിലെ വക്കീലുമാരുടേയും കുടുംബ കോടതികളില്‍ കേസുകള്‍ നടത്തുന്ന കക്ഷികളുടേയും നിരന്തരമായ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. നിലവില്‍ ആലുവക്കാരുടെ കേസുകള്‍ എറണാകുളം കുടുംബ കോടതിയാണ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ കുടുംബ കോടതിയുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

കുടുംബകോടതിയുടെ പ്രവര്‍ത്തനത്തിന് തസ്തികകള്‍ അനുവദിച്ചതിന് മുഖമന്ത്രി പിണറായി വിജയനും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിനും നിയമകാര്യ മന്ത്രി പി രാജീവിനും നന്ദി അറിയിച്ചതായി എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!