പാലക്കാട് ബി ജെ പി അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന പൊലീസ് നടപടി ആസൂത്രിതം

Web Desk
2 Min Read

ദോഹ: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തുന്ന ബി ജെ പിക്കാര്‍ക്കെതിരെ കേസെടുക്കാതെയും യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ കേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന വിവേചന നടപടി പൊലീസ് നടപടി ലജ്ജാകരവും അപമാനകാരവുമാണെന്ന് മുസ്ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാര്‍ മൗലവി മാരായമംഗലം പ്രസ്താവിച്ചു. സെപ്തംബറില്‍ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളന പ്രചരണാര്‍ഥം വിവിധ ജി സി സി സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറില്‍ എത്തിയ നേതാക്കള്‍ക്ക് കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

city exchange

സര്‍ക്കാര്‍ ഒത്താശയോടെയുള്ള ഈ നടപടികളില്‍ ബി ജെ പിക്ക് വേണ്ടി പൊലീസ് വിടുവേല ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ഷന്‍ സമയത്ത് ആരംഭിച്ച ബി ജെ പി പ്രീണനം തിരുത്താന്‍ സി പി എമ്മും പൊലീസും തയ്യാറാകണം. സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ശ്രമങ്ങളെ പ്രബുദ്ധ സമൂഹം തിരിച്ചറിയുകയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ച ആളുകളുടെ പേരുകള്‍ നാട്ടിലെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് സ്ഥാപിച്ച് സാംസ്‌കാരിക ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന നടപടിയെ യു ഡി എഫ് ഒറ്റക്കെട്ടായി ചെറുക്കുമെന്നും മൗലവി പ്രസ്താവിച്ചു.

ഇരുപത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് ജില്ലാ മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനം ഒരുക്കുന്നത്. ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന സംഗമം വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡണ്ട് എസ് എ എം ബഷീര്‍ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി എ സിദ്ധീക്ക്, ട്രഷറര്‍ പി ഇ എ സലാം മാസ്റ്റര്‍, വേള്‍ഡ് കെ എം സി സി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, കെ എം സി സി സംസ്ഥാന ഉപദേശക സമിതി അംഗം കെ വി മുഹമ്മദ്, സംസ്ഥാന സിക്രട്ടറി സമീര്‍ മുഹമ്മദ്, മുന്‍ ജില്ല ട്രഷറര്‍ ഹനീഫ ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

നമ്മടെ പാലക്കാട് ക്യാമ്പയിനിന്റെ ഭാഗമായി നസ്രുദ്ധീന്‍ മണ്ണാര്‍ക്കാട് രചിച്ച് അഷ്‌കര്‍ മണ്ണാര്‍ക്കാട് ആലപിച്ച തീം സോങ് ചടങ്ങില്‍ ജസാസിയ കാര്‍സ് ഉടമ റഷീദ് പുളിക്കലകത്ത് പ്രകാശനം ചെയ്തു. ജില്ലാ ക്യാമ്പയിന്‍ ചെയര്‍മാന്‍ വി ടി എം സാദിഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജാഫര്‍ സാദിഖ് സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ അമീര്‍ തലക്കശ്ശേരി നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഭാരവാഹികളായ പി എം നാസര്‍ ഫൈസി, സിറാജുല്‍ മുനീര്‍, അസര്‍ പള്ളിപ്പുറം, അഷ്റഫ് ഒറ്റപ്പാലം, ഷാജഹാന്‍ മണ്ണാര്‍ക്കാട്, നസീര്‍ പുളിക്കല്‍ നേതുത്വം നല്‍കി. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വിവിധ ഇനങ്ങളിലെ കലാ മത്സരം സര്‍ഗോത്സവം പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!