പി പി നസീമ ടീച്ചര്‍: സ്ത്രീ ശാക്തീകരണത്തിന്റെ പ്രചോദനം

Web Desk
1 Min Read

കാഞ്ഞങ്ങാട്: സ്ത്രീകളുടെ ശാക്തീകരണത്തിനായി അടിയുറച്ച പോരാട്ടം നയിച്ച പി പി നസീമ ടീച്ചറുടെ വിയോഗം സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും ടീച്ചറുടെ സംഭാവനകളെ ഓര്‍മ്മിപ്പിക്കുകയും അവരുടെ ആദര്‍ശങ്ങള്‍ക്ക് നാം ജീവന്‍ നല്‍കുകയും വേണമെന്നും കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കെ എ ടി എഫ് സംസ്ഥാന വനിതാ വിങ്ങ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

സി ടി സുബൈദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക എന്നതിലുപരി നസീമ ടീച്ചര്‍ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത മികച്ച ഒരു ഭരണാധികാരി കൂടിയായിരുന്നു എന്ന് കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി കെ വി റംല ടീച്ചര്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍, കെ എ ടി എഫ് ജില്ലാ പ്രസിഡന്റ്, കെ എ ടി എഫ് സംസ്ഥാന വനിത വിങ്ങ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികളില്‍ സമൂഹത്തിന് സേവനം ചെയ്തു. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ അവരുടെ സംഭാവനകള്‍ എന്നും അനുസ്മരിക്കപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി ടി സി അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു.

സംസ്ഥാന നേതാക്കളായ ഒ എം യഹ്യാ ഖാന്‍, എം ഹസനത്ത് ടീച്ചര്‍, സുബൈദ ടീച്ചര്‍, ജസലീന ടീച്ചര്‍, സക്കീന ടീച്ചര്‍, അബൂബക്കര്‍ റഷീദ്, എം ടി പി ഷഹീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിത വിങ്ങ് കണ്‍വീനര്‍ സൈനബ ടീച്ചര്‍ സ്വാഗതവും ഷറഫുന്നീസ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!