കിരീട മൊഞ്ചില്‍ എയര്‍പോര്‍ട്ട് സോണും എം ഇ എസ് സ്‌കൂളും: പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല സമാപനം

Web Desk
2 Min Read

ദോഹ: പതിനാലാമത് എഡിഷന്‍ ആര്‍ എസ് സി സാഹിത്യോത്സവിന് മെഷാഫ് പൊഡാര്‍ പേള്‍ സ്‌കൂളില്‍ കൊടിയിറങ്ങിയപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ 345 പോയിന്റുകള്‍ നേടി എയര്‍പോര്‍ട്ട് സോണും കാമ്പസ് വിഭാഗത്തില്‍ 126 പോയിന്റുകള്‍ നേടി എം ഇ എസ് ഇന്ത്യന്‍ സ്‌കൂളും ജേതാക്കളായി.

city exchange

290 പോയിന്റോടെ അസീസിയ്യ സോണ്‍ രണ്ടാം സ്ഥാനവും 275 പോയിന്റുകള്‍ കരസ്ഥമാക്കി നോര്‍ത്ത് സോണ്‍ മൂന്നാം സ്ഥാനവും നേടി. കാമ്പസ് വിഭാഗത്തില്‍ നോബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, രാജഗിരി പബ്ലിക് സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എയര്‍പോര്‍ട്ട് സോണിലെ അഷ്‌കര്‍ ബിന്‍ ഷബീര്‍ കലാപ്രതിഭയും അസീസിയ്യ സോണിലെ അശ്കര്‍ സഖാഫി സര്‍ഗപ്രതിഭയുമായി.

രിസാല സ്റ്റഡി സര്‍ക്കിളിന്റെ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ കഴിഞ്ഞ രണ്ടു മാസമായി ഖത്തറിലെ വിവിധ ഘടകങ്ങളില്‍ നിന്ന് മത്സരിച്ചെത്തിയ പ്രതിഭകളാണ് ദേശീയ തലത്തില്‍ മാറ്റുരച്ചത്. കാമ്പസ് വിഭാഗത്തില്‍ ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
‘ജീവിതം തേടിച്ചെന്ന വേരുകള്‍’ എന്ന പ്രമേയത്തില്‍ നടന്ന ദേശീയ സാഹിത്യോത്സവിന്റെ വിവിധ ഘട്ടങ്ങളില്‍ സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക സഭ, രചനാ മത്സരങ്ങള്‍, സന്ദേശ പ്രഭാഷണങ്ങള്‍, തനത് മാപ്പിള കലാ പ്രകടനങ്ങള്‍ തുടങ്ങിയവ അരങ്ങേറി.

ഐ സി എഫ് ദേശീയ പ്രസിഡന്റ് പറവണ്ണ അബ്ദുര്‍റസാഖ് മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ചെയര്‍മാന്‍ ഉബൈദ് വയനാട് അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആശീര്‍വാദ പ്രഭാഷണം നടത്തി. ഐ സി സി സെക്രട്ടറി അബ്രഹാം കെ ജോസഫ് ആശംസിച്ചു.

- Advertisement -
Ad image

സ്വാഗത സംഘം ചെയര്‍മാന്‍ റഹ്മതുല്ല സഖാഫി, കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്, ഹബീബ് മാട്ടൂല്‍ (ആര്‍ എസ് സി ഗ്ലോബല്‍), മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ശകീറലി ബുഖാരി, ഷംസീര്‍ അരിക്കുളം (സംസ്‌കൃതി), റഊഫ് കൊണ്ടോട്ടി (ലോക കേരള സഭ) തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ എസ് സി നാഷനല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് പുലാശ്ശേരി സ്വാഗതവും കലാലയം സെക്രട്ടറി ശംസുദ്ദീന്‍ മാസ്റ്റര്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!