

ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പ 2024ന്റെ മൂന്നാം വാരത്തില്‍ ദിവാ കാസറഗോഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കുവാഖ് കണ്ണൂരിനെ തോല്‍പിച്ചു.

30-ാം മിനുട്ടിലും 46-ാം മിനുട്ടിലും 21-ാം നമ്പര്‍ താരം മുസ്തഫയാണ് ദിവക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

രണ്ടാം പകുതിയിലും കുവാഖ് നന്നായി പൊരുതിയെങ്കിലും ഒരു ഗോള്‍ മാത്രമേ അവര്‍ക്ക് തിരിച്ചടിക്കാന്‍ കഴിഞ്ഞുള്ളൂ. കളിയുടെ ഇഞ്ചുറി ടൈമില്‍ കുവാഖിന്റെ 21-ാം നമ്പര്‍ താരം നവാഫ് ആണ് ആശ്വാസ ഗോള്‍ നേടിയത്.
