

തിരുവനന്തപുരം: പ്രൊഡക്ഷന്‍ കണ്ട്രോളര് സുധന് രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കമ്പം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ മലയാളത്തിലെ നിരവധി പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് ‘മര്‍ദ്ദനമേറ്റു’. തെന്നിന്ത്യന്‍ ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയുടെ നേതൃതത്തിലായിരുന്നു ‘മര്‍ദ്ദിച്ചൊതുക്കിയത്’.


കമ്പം സിനിമയിലെ പ്രധാന സംഘട്ടന രംഗത്തിലാണ് പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷ, എല്‍ദോ സെല്‍വരാജ്, ശ്യാം തൃപ്പൂണിത്തുറ, ഹര്ഷന് പട്ടാഴി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും വേഷമിട്ടത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരും ടെക്നീഷ്യന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
